Q
u
i
c
k

C
o
n
t
a
c
t

Our Blogs

Our Blogs

26 Nov
8

ന്യൂസാലണ്ടിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കുറച്ച കാര്യങ്ങൾ


വിദേശത്തു പഠനവും, ജോലിയും, സ്ഥിരതാമസവും ആഗ്രഹിക്കുന്നവർ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. "Rules Change" എന്നൊക്കെ കേട്ട് കിട്ടിയ ഓഫർ ലെറ്ററുമായി എടുത്തു ചാടരുത്. ന്യൂസിലൻഡിലേക്ക് പഠിക്കുവാൻ വരുന്ന സ്റ്റുഡന്റ്സ് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം.

1. എല്ലാവരും ചോദിക്കുന്ന ആദ്യചോദ്യം "PR" കിട്ടുമോ എന്നാണ്. ന്യൂസിലാൻഡിൽ "പഠനവും കഴിഞ്ഞു" "ജോലി കിട്ടി" "വർക്ക് വിസ" കിട്ടിയ ശേഷം ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ ആവശ്യപ്പെടുന്ന യോഗ്യതകൾ(ശമ്പളം, ഇംഗ്ലീഷ് പരിജ്ഞാനം, പഠിച്ച മേഖലയിൽ തന്നെ ജോലി, പ്രവർത്തിപരിചയം etc..) ഇതെല്ലാം ഒത്തുവരുമ്പോൾ അപേക്ഷിച്ചു നേടുന്ന സ്ഥിര താമസത്തിനുള്ള ആദ്യ വിസയാണ് "റെസിഡൻസി വിസ". റെസിഡൻസി വിസ കിട്ടി രണ്ടു വർഷം കഴിയുമ്പോൾ  "കേസുകളോ" "സ്വഭാവപ്രശനങ്ങളോ" ഒന്നും ഇല്ലെങ്കിൽ കിട്ടുന്ന ഒന്നാണ് "PR" അതായത് പെര്മനെന്റ് റെസിഡൻസി. അത് കൊണ്ട് ആദ്യം നോക്കേണ്ടത് കോഴ്സ് കഴിഞ്ഞാൽ വർക്ക് വിസ കിട്ടുമോ എന്നാണ്. അതിനുശേഷമുള്ള   കാര്യമാണ് "PR".

2. നാട്ടിൽ എന്താണോ നിങ്ങൾ പഠിച്ചിരിക്കുന്നത് അതിനോടനുബന്ധിച്ചുള്ള   ഒരു കോഴ്സ് വേണം തിരഞ്ഞെടുക്കുവാൻ. എനിക്ക് ന്യൂസിലാൻഡിൽ ആളുണ്ട്, ചേട്ടനുണ്ട് എന്ന് പറഞ്ഞു ഇഷ്ടമുള്ള കോഴ്സ് എടുത്തു വരരുത്.  കൂടപ്പിറപ്പാണെങ്കിൽ ഓക്കേ. അല്ലാത്തവരെ ആശ്രയിച്ചു മാത്രം വരരുത്. അത്യാവശ്യം  വിസ കാര്യം വരുമ്പോൾ ഡയലോഗ് പറയാനും, അവസാനം വക്കീല് വഴി അപേക്ഷിക്കൂ എന്ന് പറയാനുമേ ഉപകരിക്കൂ.  ന്യൂസിലാൻഡ് ഗൾഫ് പോലെയായിട്ടില്ല. 

3. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ചുരുങ്ങിയത് "Level 7" ആയിരിക്കുവാൻ ശ്രദ്ധിക്കുക. ഇമ്മിഗ്രേഷൻ സ്ഥിരതാമസവിസയ്ക്കു ആവശ്യപ്പെടുന്ന ഒന്നാണ്  ലെവൽ 7. ലെവൽ 7നു താഴെയുള്ള കോഴ്സുകൾ പഠിക്കുവാനും വരാം. അതിനുവേണ്ടി ഒരുപാട് തുക മുടക്കേണ്ടതുണ്ട്. ചുരുങ്ങിയത് 2 വർഷം പഠിക്കേണ്ടതുണ്ട്. കൂടാതെ "Long term skilled" ജോലി നേടേണ്ടതുണ്ട്. എന്നാൽ മാത്രമേ സ്ഥിരതാമസം സാധ്യമാകുകയുള്ളൂ. അതുകൊണ്ടു "Level 7" തിരഞ്ഞെടുക്കുക.  

4. ചില ജോലികൾക്കു രെജിസ്ട്രേഷൻ ആവശ്യമാണ്. ഉദാ. "നഴ്സിംഗ്". രെജിസ്ട്രേഷൻ ആവശ്യമുള്ള ജോലികൾക്കു നിയമങ്ങൾ വ്യത്യസ്തമാണ്. അവർ പഠിച്ചിരിക്കുന്നതും, ന്യൂസിലാൻഡിൽ പഠിച്ചതും, അവരുടെ ഇംഗ്ലീഷ് പരിജ്ഞാനവും, പ്രവർത്തിപരിചയവും എല്ലാം പരിഗണിച്ച ശേഷമേ ന്യൂസിലാൻഡ് രെജിസ്ട്രേഷൻ കിട്ടുകയുള്ളു. രെജിസ്ട്രേഷൻ ഇല്ലാതെ അവർക്ക് പഠിച്ച മേഖലയിൽ ജോലി ചെയ്യുവാൻ സാധിക്കുകയില്ല. അതുകൊണ്ടു രെജിസ്ട്രേഷൻ ആവശ്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ അതിനുവേണ്ടിയുള്ള രേഖകൾ എല്ലാം ആദ്യമേ തയ്യാറാക്കുക. അല്ലെങ്കിൽ പിന്നീട് ആവശ്യംവരുമ്പോൾ പെട്ടെന്ന് ലഭ്യമാക്കാൻ പറ്റുന്ന തരത്തിൽ തയ്യാറാക്കുക.

5. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ ആണ് ന്യൂസിലാൻഡിൽ കോഴ്സിനായി വരിക. ചിലർ കൂട്ടുകാരുമായി ഒരുമിച്ചായിരിക്കും പോകുവാൻ ശ്രമിക്കുക. ചിലപ്പോൾ അത് നടന്നെന്നു വരികയില്ല. അങ്ങനെ വരുമ്പോൾ നിങ്ങൾ വെപ്രാളപ്പെടരുത്. അടുത്ത തവണ വരിക. വൈകി എന്ന് കരുതി നിങ്ങൾക്കുള്ള അവസരം നഷ്ടപ്പെടില്ല. കൂട്ടുകാരൻ പോയെങ്കിൽ പോകട്ടെ എന്ന് വിചാരിക്കുക. 

6. അപ്പോൾ "റൂൾ മാറിയാലോ" എന്ന ചോദ്യം വരും. ഇന്റർനാഷണൽ സ്റ്റുഡന്റ്സിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കടുത്ത നിയമങ്ങൾ വരുവാനുള്ള സാധ്യത കുറവാണ്. "ഇന്റർനാഷണൽ സ്റ്റുഡന്റസ്" ഇമ്മിഗ്രേഷനും, കോളേജിനും ലാഭകരമായ ഒരു ബിസിനസ്സ് ആണ്. IELTS 5.5 മതി ചില കോഴ്സുകൾ പഠിക്കുവാൻ. ഒന്ന് മനസ്സുവെച്ചാൽ 5.5 നേടാം. കുറച്ചു വർഷങ്ങൾക്കു മുൻപ് 5.5 സ്കോർ കൊണ്ട് ന്യൂസിലാൻഡിൽ വരുവാൻ പറ്റില്ലായിരുന്നു. അങ്ങനെ നോക്കുമ്പോൾ പഠിക്കുവാൻ മനസുള്ളവർക്കു എളുപ്പത്തിൽ വരാം. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവർ വരിക എന്ന രീതിയിൽ മാത്രമാണ് നിയമം മാറ്റിയിരിക്കുന്നത്. അതുവഴി രാജ്യത്തിന് നല്ല ജോലിക്കാരെ ലഭിക്കുക എന്നതാണ് ഇമ്മിഗ്രേഷൻ ഉദേശിച്ചത്‌. ആ നിയമം കഠിനമായി തോന്നരുത്. 

7.  ഇപ്പോൾ എല്ലാവരും പഠിക്കുവാൻ വരുന്ന ഒന്നാണ് "Graduate Diploma Course". പറ്റിയാൽ "Post Graduate Course" തിരഞ്ഞെടുത്തു വരിക. രണ്ടിനും Bachelor's Degree ആണ് യോഗ്യത. 

8. ഒരു വർഷത്തെ Graduate Diploma  എന്നത് ന്യൂസിലാൻഡിൽ എത്തിപ്പെടാൻ മാത്രം ഉള്ള ഒരു കോഴ്സുകൾ ആണ്. ഇവിടുത്തെ കുട്ടികൾ പഠിക്കാൻ ചാൻസ് കുറവായ കോഴ്സുകൾ "Graduate Diploma" ആയി അവതരിക്കും. പക്ഷെ പഠനം കഴിഞ്ഞാലും ജോലി കിട്ടും, ഉയർന്ന സ്കെയിൽ ശമ്പളം തുടക്കത്തിൽ കിട്ടുകയില്ല എന്നതാണ് പ്രശ്‌നം. അതുമൂലം സ്ഥിരതാമസം എന്ന സ്വപ്നം ചിലപ്പോൾ വൈകിയേക്കാം. കിട്ടുന്ന ചെയ്തു നടക്കാതെ പഠിച്ചതിനോടനുബന്ധിച്ചുള്ള ജോലി ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും.  കൂടാതെ ഒരു Bachelor's Degree ഇല്ലാത്തവർക്ക് ജോലിയുടെയും പ്രവർത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ Graduate Diploma പഠിക്കുവാൻ വരാം. അങ്ങനെ ഒരു മാർഗ്ഗം കൂടിയുണ്ട് എന്ന് ഓർക്കുക. 

9.  2018 നവംബർ അവസാനം വരുന്ന പുതിയ നിയമം ഒരുപാട് പ്രശ്നം ഉണ്ടാക്കുന്ന ഒന്നല്ല. കൂടാതെ ഒരു എംപ്ലോയറിന്റെ കീഴിൽ തന്നെ ജോലി ചെയ്യേണ്ട എന്നുള്ള ഗുണവും ഉണ്ട്.   ഓക്‌ലൻഡിനു പുറത്തു പഠിച്ചാൽ 2 വർഷത്തെ വർക്ക് വിസ കിട്ടുമെങ്കിൽ അത് ഒരു നല്ല കാര്യമാണ്. ഒരു വർഷം കിട്ടിയാലും 3 വർഷം കിട്ടിയാലും രക്ഷപ്പെടണം എന്നാഗ്രഹമുണ്ടെങ്കിൽ പഠനം കഴിഞ്ഞു ഒന്നര വർഷത്തിനുളിൽ രക്ഷപ്പെടും. വർഷങ്ങൾക്കു മുൻപ് പഠന ശേഷം 1 year post study work visa മാത്രം കിട്ടിയവർ ഇന്ന് ന്യൂസിലാൻഡിൽ സ്ഥിരതാമസക്കാരാണ്. 

10. ഇമ്മിഗ്രേഷൻ സ്‌കിൽഡ് ലിസ്റ്റ് നോക്കി, ജോലി സാധ്യത ഉറപ്പാക്കുക. എന്നിട്ടു കോഴ്സ് തിരഞ്ഞെടുക്കുക. 
 
11. ആറുമാസമോ, ഒരു വർഷമോ വരുവാൻ വൈകിയാലും, മുൻപേ പോയ കൂട്ടുകാരൻ ന്യൂസിലാൻഡിൽ കാറു വാങ്ങി എന്നൊക്കെ പറഞ്ഞു വെപ്രാളം പിടിക്കരുത്. ചിലപ്പോൾ ഒരു നിലനിൽപ്പും ഇല്ലാതെയായിരിക്കും കൂട്ടുകാരന്റ ജീവിതം. സോഷ്യൽ മീഡിയയിൽ ഇടുന്ന ഫോട്ടോ കണ്ട് വിഷമിക്കരുത്.  കാറൊക്കെ എപ്പോൾ വന്നാലും വാങ്ങിക്കാം. ഒരുപാട് ഡോളർ മുടക്കേണ്ട. 

12. ജനന സർട്ടിഫിക്കറ്റ് പ്രശ്ങ്ങൾ ഉള്ളവർ പ്രശ്നങ്ങൾ തീർത്തിട്ട് വരിക.  റെസിഡൻസ് വിസയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

ചുരുക്കിപ്പറഞ്ഞാൽ "വെപ്രാളം" പിടിക്കാതെ, ആലോചിച്ചു ഒരു നല്ല കോഴ്സ് തിരഞ്ഞെടുത്തു ന്യൂസിലാൻഡിൽ വരിക. ഏജൻസി വെപ്രാളം പിടിപ്പിച്ചാലും നമ്മൾ സമാധാനപൂർവ്വം കാര്യങ്ങൾ നീക്കുക. പഠിക്കുവാൻ പോകുന്ന സ്ഥാപനത്തെക്കുറിച്ചു ഒരിക്കലും വേവലാതി വേണ്ട. "ന്യൂസിലാൻഡ്" പഠിക്കുവാൻ പറ്റുന്ന ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നാണ്.