Q
u
i
c
k

C
o
n
t
a
c
t

Our Blogs

Our Blogs

26 Nov
8

ന്യൂസിലാൻഡിൽ പഠിക്കുവാൻ വരുന്ന ഒരു സ്റ്റുഡന്റിനു വരുന്ന

ന്യൂസിലാൻഡിൽ പഠിക്കുവാൻ വരുന്ന ഒരു സ്റ്റുഡന്റിനു വരുന്ന "ഏകദേശ" ചിലവുകൾ. ചില കണക്കുകൾ ഇവിടെ കൊടുക്കുന്നു. എല്ലാം ന്യൂസിലാൻഡ് ഡോളറിൽ. താമസിക്കുന്ന പ്രദേശത്തിനനുസരിച്ചു മാറ്റങ്ങൾ വരും.

1. വാടക (ആഴ്ചയിൽ) = $150 - $350 
2. ഗ്രോസറി (ആഴ്ചയിൽ) = $50 - $150 
3. ഭക്ഷണം (ദിവസം) = $10 - $15
4. ഫോൺ (മാസം) = $20 - $40 
5. ഇലെക്ട്രിസിറ്റി (മാസം) = $50 - $250 
6. ഹെയർകട്ട് = $20 - $70 - (മുടി വെട്ടാൻ ഇവിടെ വരുമ്പോൾ തനിയെ പഠിച്ചോളും) 
7. പാൽ (1 ലിറ്റർ ) = $ 1.80
8. ഡോക്ടർ = $15 - $60 
9. ഡെൻറ്റസ്റ്റ് = $100 - $500 - (പല്ലിന്റെ പ്രോബ്ലം ഉള്ളവർ അത് മാറ്റിയിട്ട് വരിക, അതാ നല്ലത്)
10. ബസ് ചാർജ് (ദിവസം - ഉദ്ദേശം) = $.40 - $8 ( സ്റ്റുഡന്റസ് കാർഡ്) 
------------------------------------------ 
ഒരു കിലോ ചിക്കൻ = മിനിമം $10. 
ഒരു കിലോ ബീഫ് = തരക്കേടില്ലാത്തതിനു $19 മുതൽ 
ഒരുകിലോ Lamb/Pork എന്നിവ $8 മുതൽ കിട്ടും
എല്ലാ തരം ഇറച്ചികളും 100gm മുതൽ കിട്ടും. ഫ്രോസൺ ഇറച്ചികൾ ലാഭകരമാണ്. 
ഒരു കിലോ മീൻ = $5 എങ്കിലും മുടക്കണം. ചെറുതൊന്നും കിട്ടില്ല. ഇഷ്ടപെട്ടത് കിട്ടുവാൻ കഷ്ടപ്പാടാണ്. മോർച്ചറിയിൽ വച്ച ചാള, അയില ചില ഷോപ്പുകളിൽ കിട്ടും $5-$10 മുതൽ. 
ഏഷ്യൻ ഷോപ്പുകളിൽ ചെമ്മീൻ, ചെറിയ മീനുകൾ എന്നിവ കിട്ടും. എല്ലാം ഫ്രോസൺ ആയിരിക്കും.

സ്റ്റുഡന്റ്സിനു കൂടുതലും Shared ലൈഫ് ആയതു കൊണ്ട് ചെലവ് കുറച്ചു കുറയും. ഓർക്കുക ന്യൂസിലാൻഡിൽ ദിനംപ്രതി ജീവിക്കുവാൻ ചെലവ് കൂടി വരികയാണ്. 20 മണിക്കൂർ പാർടൈം ജോലി കിട്ടിയാൽ ആഴ്ചയിൽ $200 - $400 ഉണ്ടാക്കാം. "ഉറപ്പില്ല". ക്യാഷ് കയ്യിൽ വാങ്ങൽ ജോലി നിയമപരമല്ല. "പക്ഷെ അതില്ലാതെ മുന്നോട്ടു പോകുവാനും പറ്റില്ല".

വാടകയ്ക്ക് വീട് കിട്ടുമ്പോൾ, സ്റ്റവ്, Hot വാട്ടർ സംവിധാനം ഉണ്ടാകും. മൈക്രോവേവ് സെക്കൻഡ് ഷോപ്പിൽ നിന്നും 20 ഡോളർ മുടക്കിയാൽ കിട്ടും. ചിലവീടുകളിൽ ഹീറ്റർ സംവിധാനം ഉണ്ടാകാറുണ്ട്. ഇല്ലെങ്കിൽ 15 ഡോളർ മുടക്കിയാൽ പുതിയ ഫാൻ ഹീറ്റർ വാങ്ങാം.