Q
u
i
c
k

C
o
n
t
a
c
t

Our Blogs

Our Blogs

15 Sep
8

“കാനഡയിൽ ഉപരിപഠനം” എന്ന പരസ്യം കാണുമ്പോൾ എടുത്തു ചാടുന്നവർ അറിയുവാൻ…

കാനഡയിൽ ഉപരി പഠനം എന്ന പത്ര പരസ്യം കാണുമ്പോൾ തന്നെ കണ്ണും പൂട്ടി ഒരു ചാട്ടമാണ്. ഏജന്റ് പറയുന്നതെല്ലാം കണ്ണടച്ചു വിശ്വസിച്ചു, കാനഡായിൽ നിന്നും കിട്ടുന്ന ഡോളേഴ്‌സ്, ഇന്ത്യൻ രൂപയുമായി കൺവെർട്ട് ചെയ്തു , മക്കൾ പഠനത്തോടൊപ്പം ഉണ്ടാക്കാൻ പോകുന്ന ലക്ഷങ്ങൾ സ്വപ്നം കണ്ട്, കിടക്കുന്ന കിടപ്പാടവും, സ്ഥലവും ബാങ്കിലോ, ബ്ലെയ്ഡിലോ പണയപ്പെടുത്തി, മക്കളെ കാനഡായ്ക്കു അയയ്ക്കുന്ന ഓരോ മാതാപിതാക്കളും, ഓരോ കാനഡാ മോഹിയും ഈ പോസ്റ്റ് വായിക്കുക…

പാലും, തേനും, ഡോളറും, ഒന്നും ഒഴുകുന്ന രാജ്യമല്ല കാനഡ. കഷ്ടപ്പെടാൻ മനസ്സുള്ളവർക്കു രക്ഷപ്പെടാൻ പറ്റിയ രാജ്യമാണ് കാനഡ. നിങ്ങളുടെ ബാങ്കിൽ ചുമ്മാതെ കുറെ പണം കിടപ്പുണ്ടെങ്കിൽ, നിങ്ങൾക്ക് മക്കളെ കാനഡയിലേക്കു അയയ്ക്കാം. അല്ലാതെ ഒരിക്കലും നിങ്ങളുടെ കിടപ്പാടം പണയം വെച്ച് കുഞ്ഞുങ്ങളെ കാനഡയ്ക്ക് അയയ്ച്ചു, മോനോ, മോളോ കാനഡായിൽ ജോലി ചെയ്തു പണയഭാരം മാറ്റുമെന്ന് ആരും വ്യാമോഹിക്കരുത്.. കാനഡായിലേക്കു പറഞ്ഞു വിടാൻ നിയുക്തരായ പല ഏജന്റന്മാർ മോഹന സുന്ദര കാര്യങ്ങളും പറയുമ്പോൾ നിങ്ങൾ പല കാര്യങ്ങളും ആലോചിക്കണം…..…

കാനഡ എന്തോ സ്വര്‍ഗമാണെന്നും ഇവിടെ ജനസംഖ്യ കുറവായതിനാല്‍ എത്തിചേരുന്നവരെല്ലാം ഇവിടത്തെ രാജാവാകുമെന്നുമാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. അതെ… കാനഡ ഭൂമിയിലെ സ്വര്‍ഗമാണ്. പ്രത്യേകിച്ചും ഇവിടത്തെ ‘വാന്‍കൂവര്‍’ ഭൂമിലിലെ സ്വര്‍ഗം തന്നെയാണ്…. കൈ നിറയെ പണമുള്ളവര്‍ക്ക്. അല്ലാതെ ജീവിക്കാന്‍ വേണ്ടി നക്കിപെറുക്കി വരുന്നവരുടെ സ്വപ്നഭൂമിയോ ഭൂമിയിലെ സ്വര്‍ഗമോ അല്ല കാനഡ.

1) കാനഡയിലെ കോളേജുകളിൽ പലതും അവരുടെ മെയിൻ ക്യാംപസ് നല്ലതായിരിക്കും. അതിനു നല്ല പേരും, ഗുണനിലവാരവും കാണും. പിന്നീട് അവർ, മറ്റ് പല സ്ഥലങ്ങളിലും തങ്ങളുടെ ക്യാമ്പസുകൾ തുറക്കും. കാനഡാ ഒരു വിശാലമായ രാജ്യമാണ്. ഇവിടെ ഇപ്പോഴും പല സ്ഥലങ്ങളും അവികസിതവുമാണ്. അത് കൊണ്ട് തന്നെ പുതിയതായി തുറക്കുന്ന ക്യാംപസുകളിലേക്ക് വരുന്ന കുട്ടികൾക്ക് ഭക്ഷണം, താമസം, ജോലി, ട്രാൻസ്പ്പോർട്ടു മുതലായവയ്ക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. നമ്മുടെ ഒക്കെ പൈസ കൊണ്ട് കാനഡാ എന്ന രാജ്യം വികസിപ്പിക്കുന്നുവെന്നു ചുരുക്കം. ആയതിനാൽ നിങ്ങളുടെ മക്കൾ പോകുന്ന പ്രദേശത്തെ കാര്യങ്ങളെ പറ്റി നന്നായി ഒന്ന് അറിയുക തന്നെ വേണം. കുഞ്ഞുങ്ങൾക്ക് ഈ രാജ്യത്ത് പഠിക്കാൻ വന്നിട്ട്, പാർട്ട് ടൈം ജോലി കൂടി കിട്ടുന്നില്ലെങ്കിൽ, നിങ്ങൾ നാട്ടിൽ നിന്ന് മാസാമാസം ഇമ്മിണി ചെമ്പ് ഇറക്കേണ്ടി വരും..

2) നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കിട്ടിയ കോളേജിന്റെ മേൽവിലാസം കിട്ടിയാൽ, നിങ്ങൾക്ക് സ്ഥലത്തെ പറ്റിയും, കോളേജിനെ പറ്റിയും ഒക്കെ അറിയാൻ ഒരൊറ്റ ഗൂഗിൾ സെർച്ചു കൊണ്ട് സാധിക്കും. 

3) ഒരു വ്യക്തി കാനഡ ഇമിഗ്രേഷന് അപൈ്ള ചെയ്യുമ്പോള്‍ അയാളുടെ വിദ്യാഭ്യാസ യോഗ്യത നോക്കിയാണ് വിസ ലഭിക്കുന്നത്. പി ആര്‍ ലഭിച്ചാല്‍ കനേഡിയന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ എല്ലാ ആനുകൂല്യവും ലഭിക്കും. എന്നാല്‍ സ്റ്റുഡന്‍റ് വിസയിലോ വര്‍ക്ക് പെര്‍മിറ്റിലോ വരുന്നവര്‍ക്ക് ഇതൊന്നും ലഭ്യമല്ല. 

4) എത്ര ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കും വില നാം എയര്‍പോര്‍ട്ടില്‍ ഫൈ്ളറ്റ് ഇറങ്ങുന്നതു വരെയാണ്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ കാനഡ നമ്മുടെ വിദ്യാഭ്യാസയോഗ്യതയെ അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ ജോലി പരിചയമോ യൂണിവേഴ്സിറ്റി സര്‍ട്ടീഫിക്കറ്റോ അവര്‍ വിശ്വസിക്കുന്നുമില്ല. അവര്‍ അത് അംഗീകരിക്കണമെങ്കില്‍ കനേഡിയന്‍ എക്സ്പീരിയന്‍സ് വേണം… എങ്ങനെ കിട്ടാന്‍? അതേ സമയം ഇവിടെ വന്ന് എന്തെങ്കിലും കോഴ്സ്് ചെയ്താല്‍ ഒരുപരിധി വരെ രക്ഷപ്പെടാം. ഇവിടെചെയ്യുന്ന ഏതു ചെറിയ കോഴ്സിനും വിലയുണ്ട്.

5) കാനഡയിൽ  കാര്യമായും പാതി തമാശയായും പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്.. റോഡില്‍ വച്ച് അറ്റാക്ക് വന്നാല്‍ ഇവിടെ ആരും മരിക്കില്ലെന്ന്. കാരണം നാലു ടാക്സി കടന്നു പോവുമ്പോള്‍ അതിലൊന്നിന്‍െറ ഡ്രൈവര്‍ ഇന്ത്യന്‍ ഡോക്ടറായിരിക്കുമെന്ന്. ഡോക്ടര്‍മാരെ സംബന്ധിച്ച് 100 ശതമാനം സത്യമാണിത്. വൈദ്യവിദ്യാഭ്യാസം കാനഡ അംഗീകരിക്കുന്നേയില്ല. ഇവിടെ വന്നും ഡോക്ടറായി തന്നെ തുടരണമെങ്കില്‍ ഇവിടെ പഠിക്കണം.. ഇവരുടെ ടെസ്റ്റുകള്‍ പാസ്സാവണം. എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരാള്‍ എം ബി ബി എസ് എടുക്കുന്നത്്… വീണ്ടും അത്രയും പഠനം പൂര്‍ത്തിയാക്കാനുള്ള മനസാന്നിന്ധ്യം പലര്‍ക്കും കാണില്ല. അതിനാല്‍ പ്രൊഫഷന്‍ തന്നെ വേണ്ടെന്നു വക്കുന്നവരാണ് പലരും… ഡോക്ടര്‍മാര്‍ക്കും ജേണലിസ്റ്റുകള്‍ക്കും അവനവന്‍െറ തൊഴില്‍ കഴിഞ്ഞാല്‍ അറിയാവുന്ന ഒരേയൊരു പണി എന്താണെന്നറിയാമോ? സ്വന്തം വാഹനം ഓടിക്കാന്‍… മറ്റു നിവൃത്തിയില്ലാതെ ഇവിടെ വരുന്ന പലരും ഡ്രൈവര്‍മാരാവും.

ഇത്തരത്തില്‍ പുനര്‍ജന്മം സ്വീകരിക്കുന്നവര്‍ ധാരാളമുണ്ട്. സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിച്ച് ജീവിക്കാനായി പല തൊഴിലും ചെയ്യുന്നവര്‍… പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണെങ്കില്‍ അതില്‍ യാതൊരു ബുദ്ധിമുട്ടും തോന്നില്ല. എന്നാല്‍ സ്വന്തം പ്രൊഫഷനെ സ്നേഹിച്ചിരുന്നവര്‍ക്കും മറ്റു സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ മാനസികമായി പൊരുത്തപ്പെടാന്‍ ആവാത്തവര്‍ക്കും ഡിപ്രഷന്‍ വരാന്‍ വേറെ കാരണമൊന്നും വേണ്ട.

6)എല്ലാ തൊഴിലിനും മിനിമം വേതനമുണ്ട്. തുല്യ മാന്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ ഏതു തൊഴില്‍ ചെയ്താലും ഇവിടെ തൊഴിലിന്‍െറ പേരില്‍ ഒറ്റപ്പെടില്ല. രണ്ടാം സ്ഥാനത്താവില്ല. നഴ്സുമാര്‍ക്ക് മാത്രമാണ് ഇവിടെ വന്നാല്‍ സ്വന്തം തൊഴില്‍ ചെയ്യാന്‍ എളുപ്പമുള്ളത്. ഐ ഇ എല്‍ റ്റി എസും ഇവിടെ പരീക്ഷയും പാസായാല്‍ നേഴ്സാവാം. എന്നാല്‍ ഇതു രണ്ടും പാസാവാന്‍ കഴിയാതെ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന മിടുക്കരും ധാരാളമുണ്ട്. എന്നു വച്ചാല്‍ വൃദ്ധ പരിചരണവും ഹോം നേഴ്സിങ്ങുമൊക്കെ.

7) സോഫ്റ്റ്വെയര്‍ പ്രൊഫഷനിലുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാം… കമ്പ്യൂട്ടറില്‍ കുത്തുന്ന എന്തെങ്കിലും ജോലി കിട്ടുമെന്ന്.. അവനവന്‍െറ യോഗ്യതക്കനുസരിച്ച ജോലി കണ്ടത്തൊന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞു വന്നത്. 45 വയസു കഴിയുന്നവരെ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ പിരിച്ചു വിടുന്നതും സ്വഭാവികമാണ്. കാരണം ചെറുപ്പക്കാര്‍ക്ക് കുറഞ്ഞ വേതനം കൊടുത്താല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി ജോലി ചെയ്യും എന്നതു തന്നെ.

8) അറബ് രാജ്യങ്ങളില്‍ പോകുന്നതു പോലെയോ തൊഴില്‍ കണ്ടത്തെുന്നതു പോലെയോ ഇടക്കിടെ നാട്ടില്‍ വരുന്നതു പോലെയോ അല്ലേയല്ല കനേഡിയന്‍ ജീവിതം. അറബ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രാജ്യവും സാഹചര്യങ്ങളുമാണ് ഇവിടെ. ഏകദേശം 30 മണിക്കുര്‍ സമയം വേണം യാത്രക്ക്. ടിക്കറ്റ് റേറ്റും വളരെ കൂടുതല്‍.

9) ഗള്‍ഫില്‍പോയാല്‍ ചിലപ്പോള്‍ പിറ്റേ ദിവസം ജോലിയില്‍ കയറാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇവിടെ അതൊന്നും സാധ്യമല്ല. ഇനി വല്ല തൊഴിലും കിട്ടുകയാണെങ്കില്‍ അത് വല്ല പെട്രോള്‍ പമ്പിലോ സൂപ്പര്‍മാര്‍ക്കറ്റിലോ സെക്യൂരിറ്റി ജോലിയോ ആയിരിക്കും. അല്ലെങ്കിൽ മക്ഡൊണാള്‍ഡ്, കെ എഫ് സി, സ്റ്റാര്‍ ബക്ക്സ് അങ്ങനെ വല്ലതും…..

വിദേശത്തു പോവുന്ന ആരും ഇന്നേവരെ അവിടങ്ങളിലെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ പങ്കു വച്ചതായി കണ്ടിട്ടില്ല. സ്വര്‍ഗത്തില്‍ സ്വര്‍ഗകുമാരിമാരോടൊപ്പം കഴിയുന്ന എന്ന ഭാവത്തിലാണ് എല്ലാവരും അനുഭവങ്ങള്‍ പങ്കു വക്കുന്നതായി കാണുന്നത്. 
ഏതൊരു ഏജൻസിക്കാരും പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കരുത്.. ചതി കുഴിയിൽ വീഴരുത്.. കാനഡയിലെ പഠനവും ജീവിതവും, ചിലവുകളും ഒക്കെ അറിഞ്ഞിരിക്കുക… 

ഒരു ഇന്ത്യക്കാരന്‍ കാനഡയില്‍ വന്ന് ജീവിതം കരുപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ മാത്രമാണ് ഇവിടെ വിവരിച്ചത്. ഇത്രയും ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ള ജീവിതപശ്ചാത്തലം സ്വര്‍ഗം തന്നെ.

വൽകഷ്ണം - ഒരു ഏജൻസി ആയ ഞങ്ങളുടെ ബ്ലോഗിൽ ഇങ്ങനെ ഒരു ആർട്ടിക്കിൾ കാണുമ്പോൾ വായിക്കുന്ന നിങ്ങൾ കരുതും, ഇവരും ഇത് തന്നെയല്ലേ ചെയ്യുന്നതെന്ന്.. അല്ലാ..ഒരിക്കലും അല്ലാ. അത് ഞങ്ങളുടെ കേരളത്തിലെ  ഓഫീസും ആയി ബന്ധപ്പെട്ടിട്ടുള്ള ഏതൊരാൾക്കും അറിയാം. :-

ഞങ്ങൾ ഏതാണ്ട് പന്ത്രണ്ട് വർഷമായിട്ട് ഈ മേഖലയിൽ പ്രവർത്തിക്കുന്നു, കേരളത്തിൽ ഓഫീസിൽ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. ഈ മൂന്ന് മാസം കൊണ്ട് ഏതാണ്ട് നൂറിൽ അധികം കുട്ടികൾക്ക് ഞങ്ങളുടെ സേവനം ലഭിച്ചു കഴിഞ്ഞു. 

ഈ ആർട്ടിക്കളിനോട് ഞങ്ങൾ പൂർണമായും യോചിക്കുക്കുന്നു. ഇത് തന്നെയാണ് ഞങ്ങൾ കേരളത്തിലെ മാർക്കറ്റിൽ നിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു കുട്ടി ഓഫീസിൽ വന്നാൽ ഞങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും, മറ്റ് നെഗറ്റീവ് ആയിട്ടുള്ള എന്തക്കെ കാര്യങ്ങൾ പറഞ്ഞാലും, കുട്ടികൾക്ക് കാനഡ തന്നെ മതി, പറഞ്ഞ കൊടുക്കുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ അവർക്ക് ഒരു പ്രശ്നം അല്ലാ. അത് കുട്ടികളുടെ തെറ്റല്ലാ.   മറ്റുള്ള ഏജൻസികൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കി വയ്ചിരിക്കുന്ന ഒരു കിംവദന്തി കാനഡ മാത്രമേ പറ്റു, വേറെ എവിടെ പോയാലും വലിയ പാടാണ് എന്ന രീതിയിലാണ്. കാരണം അവർക്ക് കാനഡയിൽ ചില പ്രത്യേക കോളേജുകളുമായി കരാറും, അവിടുന്ന് കൂടുതൽ കമ്മീഷനും കിട്ടുന്നു  എന്ന് കൊണ്ട് മാത്രമാണ് അവർ കാനഡ മാത്രം തിരഞ്ഞെടുക്കുന്നത്. മറ്റൊരു രാജ്യവും നിർദേശിക്കാത്തതും. ഇനി മറ്റ് രാജ്യങ്ങൾ  നിർദേശിച്ചാലും അവർ അവരുടെ താല്പര്യങ്ങൾ മാത്രമേ നോക്കാറുള്ളു. അവിടെ കുട്ടികളുടെ താല്പര്യങ്ങൾക്ക് യാതൊരു വിലയും കൊടുക്കാറില്ലാ.  

ഞങ്ങളുടെ കേരള ഓഫീസിൽ വരുന്ന ഒരു കുട്ടിക്കും ഇങ്ങനെ ഈയൊരു പരാതി ഉണ്ടാകില്ലാ എന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഞങ്ങൾക്ക് ഇതൊരു ബിസിനസ് മാത്രമല്ല, ഒരു സോഷ്യൽ സർവീസ് കൂടിയാണ്. ഞങ്ങളുടെ ലാഭം മാത്രം നോക്കി ഇന്ന് വരെ ഞങ്ങളുടെ ഒരു ഓഫിസിലും ഒരു കുട്ടിയേയും ഞങ്ങൾ തെറ്റിദ്ധരിപ്പിച്ചിട്ടില്ലാ. 

ഒരു ഏജൻസി എന്ന നിലയിൽ ഞങ്ങൾ പറഞ്ഞ കൊടുക്കുന്ന കാര്യങ്ങൾ കുട്ടികളുടെ ഭാവി ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്നു എന്ന ഉത്തമ ബോധ്യം ഞങ്ങൾക്കുണ്ട്.  ഇത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഇങ്ങനെ ഒരു ആർട്ടിക്കിൾ ധൈര്യമായിട്ട് ഞങ്ങളുടെ വെബ്‌സൈറ്റിയിൽ തന്നെ ഷെയർ ചെയ്യാൻ ആരെയും ഭയക്കേണ്ട കാര്യമില്ലാ.

മക്കളെ വിട്ടോ.. അതിനു ഒന്നും കുഴപ്പമില്ല. അല്പം വിവേകത്തോടെയും, കണക്കു കൂട്ടലോടെയും ആയിരിക്കണമെന്ന് മാത്രം...കാനഡയിലെ പഠനവും ജീവിതവും, ചിലവുകളും ഒക്കെ അറിഞ്ഞിരിക്കുക... കാണം വിറ്റും ഓണം ഉണ്ടിരുന്ന പഴയ മലയാളി കാലം മാറിയതോടെ കോണകം വരെ വിറ്റും കാനഡായ്ക്ക് മക്കളെ വിടുന്ന സ്റ്റൈലിലേക്ക് മാറി..

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ ...അത് തന്നെ ❗❗❗

18 Oct
8

💢കാനഡായിലേക്കു പഠിക്കാൻ പോകുന്നതിന് മുൻപു അറിഞ്ഞിരിക്കേണ്ട ചില പ്രധാനപെട്ട കാര്യങ്ങൾ

💢കാനഡായിലേക്കു പഠിക്കാൻ പോകുന്നതിന് മുൻപു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1 ) https://www.canada.ca/…/immigrat…/services/study-canada.html

💢കാനഡയിലെ കോളേജ് / യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റുകൾ

http://thegreenestworkforce.ca/index.php/en/schools/

💢കാനഡായിൽ ജോലി തേടുന്നതിനുള്ള കാര്യവിവരങ്ങൾ

https://www.canada.ca/…/prepare…/prepare-work/look-jobs.html

💢PGWP (Post Graduation Work Permit) - പഠനം കഴിഞ്ഞാൽ വർക്ക് പെർമിറ്റ് കിട്ടാൻ യോഗ്യതയുള്ള സ്ഥാപനങ്ങളിൽ വേണം നമ്മൾ പഠിക്കാൻ. അങ്ങനെ പഠിച്ചാൽ മാത്രമേ Permanent Resident ആയി കാനഡായിൽ തുടരാനും ആവുകയുള്ളൂ...നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിന് PGWP (Post Graduation Work Permit) കിട്ടാൻ അർഹതയുണ്ടോ എന്നറിയാൻ

https://www.canada.ca/…/designated-learning-institutions-li…

ഈ ലിങ്കിൽ നിങ്ങളുടെ കോളേജിന്റെ പേരിന്റെ വലത്തെ അറ്റത്ത് Offers PGWP eligible programs എന്ന തലകെട്ടിനു താഴെ NO എന്നാണു വരുന്നതെങ്കിൽ ആ ഭാഗത്തേക്ക് അടുക്കുകയെ വേണ്ടാ.. ഇത്തരം കോളേജുകളിൽ പഠിച്ച പല കുട്ടികൾ, ഇന്ന് നിയമ പോരാട്ടത്തിന്റെ പാതയിലാണ്.

 

18 Oct
8

Cost of living - Canada

Cost of living

Canada’s provinces offer international students various options to pursue higher education in universities, colleges, technical institutes, or research institutes. Knowing the cost of living in each province can help you when budgeting and planning your study and work schedule. In order to apply for a study permit, a potential international student must show that he or she has the financial capacity to cover living costs in addition to tuition.

The table below is a guideline of a student’s monthly living expenses in each Canadian province. Keep in mind the cost of living can vary, particularly as it concerns urban and rural living.

PROVINCE ACCOMMODATION (OFF CAMPUS, SINGLE) FOOD PUBLIC TRANSIT EXTRA (PHONE BILL, INTERNET LAUNDRY, ENTERTAINMENT, CLOTHING) TOTAL (APPROX.)
Alberta $550 $250 $86 (Edmonton) $530 $1,416
British Columbia $730 $300 $91 (Central Vancouver) $530 $1,726
Manitoba $700 $300 $70 (Winnipeg) $400-500 $1,510-$1,550
New Brunswick $400 $300 $40 (Fredericton) $490 $1,230
Newfoundland and Labrador $600-$750 $350 $68-70 (St. John’s) $500 $1,518-$1,660
Nova Scotia $758-$1000 $250-300 $70 (Halifax) $510 $1,400
Ontario $957-1132 $200-425 $116.75 (Toronto) $422-450 $1,696-$2,124
Prince Edward Island $600 $250 $40 (Charlottetown) $510 $1,400
Quebec $550 $200 $49.75 (Montreal) $510 $1,442.75
Saskatchewan $500 $300 $72 (Regina) $500 $1,372
 

26 Nov
8

ന്യൂസാലണ്ടിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കുറച്ച കാര്യങ്ങൾ


വിദേശത്തു പഠനവും, ജോലിയും, സ്ഥിരതാമസവും ആഗ്രഹിക്കുന്നവർ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. "Rules Change" എന്നൊക്കെ കേട്ട് കിട്ടിയ ഓഫർ ലെറ്ററുമായി എടുത്തു ചാടരുത്. ന്യൂസിലൻഡിലേക്ക് പഠിക്കുവാൻ വരുന്ന സ്റ്റുഡന്റ്സ് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം.

1. എല്ലാവരും ചോദിക്കുന്ന ആദ്യചോദ്യം "PR" കിട്ടുമോ എന്നാണ്. ന്യൂസിലാൻഡിൽ "പഠനവും കഴിഞ്ഞു" "ജോലി കിട്ടി" "വർക്ക് വിസ" കിട്ടിയ ശേഷം ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ ആവശ്യപ്പെടുന്ന യോഗ്യതകൾ(ശമ്പളം, ഇംഗ്ലീഷ് പരിജ്ഞാനം, പഠിച്ച മേഖലയിൽ തന്നെ ജോലി, പ്രവർത്തിപരിചയം etc..) ഇതെല്ലാം ഒത്തുവരുമ്പോൾ അപേക്ഷിച്ചു നേടുന്ന സ്ഥിര താമസത്തിനുള്ള ആദ്യ വിസയാണ് "റെസിഡൻസി വിസ". റെസിഡൻസി വിസ കിട്ടി രണ്ടു വർഷം കഴിയുമ്പോൾ  "കേസുകളോ" "സ്വഭാവപ്രശനങ്ങളോ" ഒന്നും ഇല്ലെങ്കിൽ കിട്ടുന്ന ഒന്നാണ് "PR" അതായത് പെര്മനെന്റ് റെസിഡൻസി. അത് കൊണ്ട് ആദ്യം നോക്കേണ്ടത് കോഴ്സ് കഴിഞ്ഞാൽ വർക്ക് വിസ കിട്ടുമോ എന്നാണ്. അതിനുശേഷമുള്ള   കാര്യമാണ് "PR".

2. നാട്ടിൽ എന്താണോ നിങ്ങൾ പഠിച്ചിരിക്കുന്നത് അതിനോടനുബന്ധിച്ചുള്ള   ഒരു കോഴ്സ് വേണം തിരഞ്ഞെടുക്കുവാൻ. എനിക്ക് ന്യൂസിലാൻഡിൽ ആളുണ്ട്, ചേട്ടനുണ്ട് എന്ന് പറഞ്ഞു ഇഷ്ടമുള്ള കോഴ്സ് എടുത്തു വരരുത്.  കൂടപ്പിറപ്പാണെങ്കിൽ ഓക്കേ. അല്ലാത്തവരെ ആശ്രയിച്ചു മാത്രം വരരുത്. അത്യാവശ്യം  വിസ കാര്യം വരുമ്പോൾ ഡയലോഗ് പറയാനും, അവസാനം വക്കീല് വഴി അപേക്ഷിക്കൂ എന്ന് പറയാനുമേ ഉപകരിക്കൂ.  ന്യൂസിലാൻഡ് ഗൾഫ് പോലെയായിട്ടില്ല. 

3. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ചുരുങ്ങിയത് "Level 7" ആയിരിക്കുവാൻ ശ്രദ്ധിക്കുക. ഇമ്മിഗ്രേഷൻ സ്ഥിരതാമസവിസയ്ക്കു ആവശ്യപ്പെടുന്ന ഒന്നാണ്  ലെവൽ 7. ലെവൽ 7നു താഴെയുള്ള കോഴ്സുകൾ പഠിക്കുവാനും വരാം. അതിനുവേണ്ടി ഒരുപാട് തുക മുടക്കേണ്ടതുണ്ട്. ചുരുങ്ങിയത് 2 വർഷം പഠിക്കേണ്ടതുണ്ട്. കൂടാതെ "Long term skilled" ജോലി നേടേണ്ടതുണ്ട്. എന്നാൽ മാത്രമേ സ്ഥിരതാമസം സാധ്യമാകുകയുള്ളൂ. അതുകൊണ്ടു "Level 7" തിരഞ്ഞെടുക്കുക.  

4. ചില ജോലികൾക്കു രെജിസ്ട്രേഷൻ ആവശ്യമാണ്. ഉദാ. "നഴ്സിംഗ്". രെജിസ്ട്രേഷൻ ആവശ്യമുള്ള ജോലികൾക്കു നിയമങ്ങൾ വ്യത്യസ്തമാണ്. അവർ പഠിച്ചിരിക്കുന്നതും, ന്യൂസിലാൻഡിൽ പഠിച്ചതും, അവരുടെ ഇംഗ്ലീഷ് പരിജ്ഞാനവും, പ്രവർത്തിപരിചയവും എല്ലാം പരിഗണിച്ച ശേഷമേ ന്യൂസിലാൻഡ് രെജിസ്ട്രേഷൻ കിട്ടുകയുള്ളു. രെജിസ്ട്രേഷൻ ഇല്ലാതെ അവർക്ക് പഠിച്ച മേഖലയിൽ ജോലി ചെയ്യുവാൻ സാധിക്കുകയില്ല. അതുകൊണ്ടു രെജിസ്ട്രേഷൻ ആവശ്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ അതിനുവേണ്ടിയുള്ള രേഖകൾ എല്ലാം ആദ്യമേ തയ്യാറാക്കുക. അല്ലെങ്കിൽ പിന്നീട് ആവശ്യംവരുമ്പോൾ പെട്ടെന്ന് ലഭ്യമാക്കാൻ പറ്റുന്ന തരത്തിൽ തയ്യാറാക്കുക.

5. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ ആണ് ന്യൂസിലാൻഡിൽ കോഴ്സിനായി വരിക. ചിലർ കൂട്ടുകാരുമായി ഒരുമിച്ചായിരിക്കും പോകുവാൻ ശ്രമിക്കുക. ചിലപ്പോൾ അത് നടന്നെന്നു വരികയില്ല. അങ്ങനെ വരുമ്പോൾ നിങ്ങൾ വെപ്രാളപ്പെടരുത്. അടുത്ത തവണ വരിക. വൈകി എന്ന് കരുതി നിങ്ങൾക്കുള്ള അവസരം നഷ്ടപ്പെടില്ല. കൂട്ടുകാരൻ പോയെങ്കിൽ പോകട്ടെ എന്ന് വിചാരിക്കുക. 

6. അപ്പോൾ "റൂൾ മാറിയാലോ" എന്ന ചോദ്യം വരും. ഇന്റർനാഷണൽ സ്റ്റുഡന്റ്സിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കടുത്ത നിയമങ്ങൾ വരുവാനുള്ള സാധ്യത കുറവാണ്. "ഇന്റർനാഷണൽ സ്റ്റുഡന്റസ്" ഇമ്മിഗ്രേഷനും, കോളേജിനും ലാഭകരമായ ഒരു ബിസിനസ്സ് ആണ്. IELTS 5.5 മതി ചില കോഴ്സുകൾ പഠിക്കുവാൻ. ഒന്ന് മനസ്സുവെച്ചാൽ 5.5 നേടാം. കുറച്ചു വർഷങ്ങൾക്കു മുൻപ് 5.5 സ്കോർ കൊണ്ട് ന്യൂസിലാൻഡിൽ വരുവാൻ പറ്റില്ലായിരുന്നു. അങ്ങനെ നോക്കുമ്പോൾ പഠിക്കുവാൻ മനസുള്ളവർക്കു എളുപ്പത്തിൽ വരാം. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവർ വരിക എന്ന രീതിയിൽ മാത്രമാണ് നിയമം മാറ്റിയിരിക്കുന്നത്. അതുവഴി രാജ്യത്തിന് നല്ല ജോലിക്കാരെ ലഭിക്കുക എന്നതാണ് ഇമ്മിഗ്രേഷൻ ഉദേശിച്ചത്‌. ആ നിയമം കഠിനമായി തോന്നരുത്. 

7.  ഇപ്പോൾ എല്ലാവരും പഠിക്കുവാൻ വരുന്ന ഒന്നാണ് "Graduate Diploma Course". പറ്റിയാൽ "Post Graduate Course" തിരഞ്ഞെടുത്തു വരിക. രണ്ടിനും Bachelor's Degree ആണ് യോഗ്യത. 

8. ഒരു വർഷത്തെ Graduate Diploma  എന്നത് ന്യൂസിലാൻഡിൽ എത്തിപ്പെടാൻ മാത്രം ഉള്ള ഒരു കോഴ്സുകൾ ആണ്. ഇവിടുത്തെ കുട്ടികൾ പഠിക്കാൻ ചാൻസ് കുറവായ കോഴ്സുകൾ "Graduate Diploma" ആയി അവതരിക്കും. പക്ഷെ പഠനം കഴിഞ്ഞാലും ജോലി കിട്ടും, ഉയർന്ന സ്കെയിൽ ശമ്പളം തുടക്കത്തിൽ കിട്ടുകയില്ല എന്നതാണ് പ്രശ്‌നം. അതുമൂലം സ്ഥിരതാമസം എന്ന സ്വപ്നം ചിലപ്പോൾ വൈകിയേക്കാം. കിട്ടുന്ന ചെയ്തു നടക്കാതെ പഠിച്ചതിനോടനുബന്ധിച്ചുള്ള ജോലി ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും.  കൂടാതെ ഒരു Bachelor's Degree ഇല്ലാത്തവർക്ക് ജോലിയുടെയും പ്രവർത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ Graduate Diploma പഠിക്കുവാൻ വരാം. അങ്ങനെ ഒരു മാർഗ്ഗം കൂടിയുണ്ട് എന്ന് ഓർക്കുക. 

9.  2018 നവംബർ അവസാനം വരുന്ന പുതിയ നിയമം ഒരുപാട് പ്രശ്നം ഉണ്ടാക്കുന്ന ഒന്നല്ല. കൂടാതെ ഒരു എംപ്ലോയറിന്റെ കീഴിൽ തന്നെ ജോലി ചെയ്യേണ്ട എന്നുള്ള ഗുണവും ഉണ്ട്.   ഓക്‌ലൻഡിനു പുറത്തു പഠിച്ചാൽ 2 വർഷത്തെ വർക്ക് വിസ കിട്ടുമെങ്കിൽ അത് ഒരു നല്ല കാര്യമാണ്. ഒരു വർഷം കിട്ടിയാലും 3 വർഷം കിട്ടിയാലും രക്ഷപ്പെടണം എന്നാഗ്രഹമുണ്ടെങ്കിൽ പഠനം കഴിഞ്ഞു ഒന്നര വർഷത്തിനുളിൽ രക്ഷപ്പെടും. വർഷങ്ങൾക്കു മുൻപ് പഠന ശേഷം 1 year post study work visa മാത്രം കിട്ടിയവർ ഇന്ന് ന്യൂസിലാൻഡിൽ സ്ഥിരതാമസക്കാരാണ്. 

10. ഇമ്മിഗ്രേഷൻ സ്‌കിൽഡ് ലിസ്റ്റ് നോക്കി, ജോലി സാധ്യത ഉറപ്പാക്കുക. എന്നിട്ടു കോഴ്സ് തിരഞ്ഞെടുക്കുക. 
 
11. ആറുമാസമോ, ഒരു വർഷമോ വരുവാൻ വൈകിയാലും, മുൻപേ പോയ കൂട്ടുകാരൻ ന്യൂസിലാൻഡിൽ കാറു വാങ്ങി എന്നൊക്കെ പറഞ്ഞു വെപ്രാളം പിടിക്കരുത്. ചിലപ്പോൾ ഒരു നിലനിൽപ്പും ഇല്ലാതെയായിരിക്കും കൂട്ടുകാരന്റ ജീവിതം. സോഷ്യൽ മീഡിയയിൽ ഇടുന്ന ഫോട്ടോ കണ്ട് വിഷമിക്കരുത്.  കാറൊക്കെ എപ്പോൾ വന്നാലും വാങ്ങിക്കാം. ഒരുപാട് ഡോളർ മുടക്കേണ്ട. 

12. ജനന സർട്ടിഫിക്കറ്റ് പ്രശ്ങ്ങൾ ഉള്ളവർ പ്രശ്നങ്ങൾ തീർത്തിട്ട് വരിക.  റെസിഡൻസ് വിസയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

ചുരുക്കിപ്പറഞ്ഞാൽ "വെപ്രാളം" പിടിക്കാതെ, ആലോചിച്ചു ഒരു നല്ല കോഴ്സ് തിരഞ്ഞെടുത്തു ന്യൂസിലാൻഡിൽ വരിക. ഏജൻസി വെപ്രാളം പിടിപ്പിച്ചാലും നമ്മൾ സമാധാനപൂർവ്വം കാര്യങ്ങൾ നീക്കുക. പഠിക്കുവാൻ പോകുന്ന സ്ഥാപനത്തെക്കുറിച്ചു ഒരിക്കലും വേവലാതി വേണ്ട. "ന്യൂസിലാൻഡ്" പഠിക്കുവാൻ പറ്റുന്ന ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നാണ്.
 

26 Nov
8

ന്യൂസിലാൻഡിൽ പഠിക്കുവാൻ വരുന്ന ഒരു സ്റ്റുഡന്റിനു വരുന്ന

ന്യൂസിലാൻഡിൽ പഠിക്കുവാൻ വരുന്ന ഒരു സ്റ്റുഡന്റിനു വരുന്ന "ഏകദേശ" ചിലവുകൾ. ചില കണക്കുകൾ ഇവിടെ കൊടുക്കുന്നു. എല്ലാം ന്യൂസിലാൻഡ് ഡോളറിൽ. താമസിക്കുന്ന പ്രദേശത്തിനനുസരിച്ചു മാറ്റങ്ങൾ വരും.

1. വാടക (ആഴ്ചയിൽ) = $150 - $350 
2. ഗ്രോസറി (ആഴ്ചയിൽ) = $50 - $150 
3. ഭക്ഷണം (ദിവസം) = $10 - $15
4. ഫോൺ (മാസം) = $20 - $40 
5. ഇലെക്ട്രിസിറ്റി (മാസം) = $50 - $250 
6. ഹെയർകട്ട് = $20 - $70 - (മുടി വെട്ടാൻ ഇവിടെ വരുമ്പോൾ തനിയെ പഠിച്ചോളും) 
7. പാൽ (1 ലിറ്റർ ) = $ 1.80
8. ഡോക്ടർ = $15 - $60 
9. ഡെൻറ്റസ്റ്റ് = $100 - $500 - (പല്ലിന്റെ പ്രോബ്ലം ഉള്ളവർ അത് മാറ്റിയിട്ട് വരിക, അതാ നല്ലത്)
10. ബസ് ചാർജ് (ദിവസം - ഉദ്ദേശം) = $.40 - $8 ( സ്റ്റുഡന്റസ് കാർഡ്) 
------------------------------------------ 
ഒരു കിലോ ചിക്കൻ = മിനിമം $10. 
ഒരു കിലോ ബീഫ് = തരക്കേടില്ലാത്തതിനു $19 മുതൽ 
ഒരുകിലോ Lamb/Pork എന്നിവ $8 മുതൽ കിട്ടും
എല്ലാ തരം ഇറച്ചികളും 100gm മുതൽ കിട്ടും. ഫ്രോസൺ ഇറച്ചികൾ ലാഭകരമാണ്. 
ഒരു കിലോ മീൻ = $5 എങ്കിലും മുടക്കണം. ചെറുതൊന്നും കിട്ടില്ല. ഇഷ്ടപെട്ടത് കിട്ടുവാൻ കഷ്ടപ്പാടാണ്. മോർച്ചറിയിൽ വച്ച ചാള, അയില ചില ഷോപ്പുകളിൽ കിട്ടും $5-$10 മുതൽ. 
ഏഷ്യൻ ഷോപ്പുകളിൽ ചെമ്മീൻ, ചെറിയ മീനുകൾ എന്നിവ കിട്ടും. എല്ലാം ഫ്രോസൺ ആയിരിക്കും.

സ്റ്റുഡന്റ്സിനു കൂടുതലും Shared ലൈഫ് ആയതു കൊണ്ട് ചെലവ് കുറച്ചു കുറയും. ഓർക്കുക ന്യൂസിലാൻഡിൽ ദിനംപ്രതി ജീവിക്കുവാൻ ചെലവ് കൂടി വരികയാണ്. 20 മണിക്കൂർ പാർടൈം ജോലി കിട്ടിയാൽ ആഴ്ചയിൽ $200 - $400 ഉണ്ടാക്കാം. "ഉറപ്പില്ല". ക്യാഷ് കയ്യിൽ വാങ്ങൽ ജോലി നിയമപരമല്ല. "പക്ഷെ അതില്ലാതെ മുന്നോട്ടു പോകുവാനും പറ്റില്ല".

വാടകയ്ക്ക് വീട് കിട്ടുമ്പോൾ, സ്റ്റവ്, Hot വാട്ടർ സംവിധാനം ഉണ്ടാകും. മൈക്രോവേവ് സെക്കൻഡ് ഷോപ്പിൽ നിന്നും 20 ഡോളർ മുടക്കിയാൽ കിട്ടും. ചിലവീടുകളിൽ ഹീറ്റർ സംവിധാനം ഉണ്ടാകാറുണ്ട്. ഇല്ലെങ്കിൽ 15 ഡോളർ മുടക്കിയാൽ പുതിയ ഫാൻ ഹീറ്റർ വാങ്ങാം.

19 Jan
8

8 Benefits to Studying Abroad

Studying abroad may be one of the most beneficial experiences for a college student. By studying abroad, students have the opportunity to study in a foreign nation and take in the allure and culture of a new land. Here is a list of the top 10 reasons to study abroad!

1. See the World

The biggest reason you should consider a study abroad program is the opportunity to see the world. By studying abroad, you will experience a brand-new country with incredible new outlooks, customs and activities. The benefits of studying abroad include the opportunity to see new terrains, natural wonders, museums and landmarks of your host nation.

In addition, when you’re abroad, you won’t be limited to traveling in just the nation in which you are studying – you can see neighboring countries as well! For example, if you study in France, you’ll have the option to travel through various parts of Europe including London, Barcelona, and Rome etc.

2. Education

Another reason you might consider studying abroad is for the chance to experience different styles of education. By enrolling in a study abroad program, you’ll have the chance to see a side of your major that you may not have been exposed to at home.

You’ll find that completely immersing yourself in the education system of your host country is a great way to really experience and understand the people, its traditions, and its culture. Education is the centerpiece of any study abroad trip—it is, after all, a study abroad program—and choosing the right school is a very important factor.

3. Take in a New Culture

Many students who choose to study abroad are leaving their home for the first time. When they arrive in their new host country, they are fascinated by the distinct cultural perspectives. When you study abroad you will find incredible new foods, customs, traditions, and social atmospheres.

You will find that you have a better understanding and appreciation for the nation’s people and history. You will have the opportunity to witness a completely new way of life.

4. Hone Your Language Skills

Chances are if you’re planning on studying abroad, one of the major draws is the opportunity to study a foreign language. Studying abroad grants you the opportunity to completely immerse yourself in a new language, and there is no better way to learn than to dive right in.

In addition to the considerable language practice you will get just in day to day life, your host university will likely offer language courses to provide you with a more formal education. Immerse yourself in a new culture and go beyond a purely academic experience

5. Career Opportunities

When you finish your study abroad program and return home, you will return with a new perspective on culture, language skills, a great education, and a willingness to learn. Needless to say, all of these are very attractive to future employers.

Many students find that they love their host country so much that they decide to seek work there. If you can relate, you will find that a local education will be very valuable when searching for a potential job in that country.

6. Make Lifelong Friends

One of the biggest benefits of studying abroad is the opportunity to meet new lifelong friends from different backgrounds. While studying abroad, you will attend school and live with students from your host country. This gives you the opportunity to really get to know and create lasting relationships with your fellow students.
 

After the study abroad program ends, make an effort stay in contact with your international friends. In addition to rewarding personal relationships, these friends can also be important networking tools later down the road.

7. Personal Development

There is nothing quite like being on your own in a foreign country. You might find that studying abroad really brings out your independent nature. Students who study abroad become explorers of their new nation and really discover the curiosity and excitement that they harbor.
 

A benefit to studying abroad is the opportunity to discover yourself while gaining an understanding of a different culture. Being in a new place by yourself can be overwhelming at times, and it tests your ability to adapt to diverse situations while being able to problem solve.

8. Life Experience

Why study abroad? For most students, this time may be the only opportunity they ever get to travel abroad for a long period of time. Eventually you will find a job and career, and the opportunity to study abroad may turn out to be a once in a life time opportunity.

Take this opportunity to travel the world with no commitments but to study and learn about new cultures. Studying abroad is an experience unlike any other.

Don’t forget to Like on our Facebook, Follow on Twitter,!

02 Jan
8

Study Abroad Safety Tips

We all know that studying abroad can be a really fun experience and you should do everything you can to make the most of your time abroad. However, as well as having lots of fun you need to be aware of some of the dangers that you can encounter when you plan to study abroad.

Before you depart you should try and gather as much information as you can about current travel warnings that are in place to specific countries. It is recommended that you do not travel to countries on these lists. You should also be aware that most insurance companies will void any coverage you have if you are injured or hurt in countries that are on these lists. The best way to find what the current travel warnings are is to visit: As well as general country travel warnings it is good to get as much information about the country you are traveling to such as traditions, procedures on how to do things and much more. We recommend using resources such as Google and Wikipedia which will provide you with more specific country information.

Have The Right Paperwork

Before you leave your home country, make sure you’ve taken care of all important paperwork and documents. The most important will of course be your passport and, depending on where you’re going, your visa. Having the right paperwork is necessary for getting in and out of just about every country so make sure you’ve done your homework and have a clear understanding of all aspects of your visa including restrictions, duration, and validity.

– Note: Don’t forget to make multiple photocopies of all important documentation. Carry one in your bags but separate from your passport, leave one in your home in the U.S., and leave one at your home/dorm abroad.

Sign Up For Insurance That Covers You Internationally

One of the most important things study abroad students don’t consider enough is health insurance, even though most states actually require you to enroll in a student health insurance program or in a health benefit plan while you’re abroad. While you may be covered under your parents’ plan, check to see if the plan you’re under covers you abroad, and if it covers you beyond the basic trip to the ER.

If it doesn’t, see if your home college or university offers a student health insurance plan. This is pretty common among schools with well established and organized study abroad offices. You can also apply for an individual insurance plan through providers that work specifically with either study abroad students or frequent international travelers.

Keep Valuables Close to you

Just like when you are home, do not flash your wallet with lots of money in it or your brand new mobile phone around. This will only draw attention to yourself and make you are target for pickpockets

Learn Your Surroundings

Similar to gathering information about the country you will be visiting, it is also equally important to get as much information about your host town or city. This information will most likely come from your Study Abroad Office but you can also ask past students about this. You want to learn things like what areas you should avoid, how the public transportation system works, etc...

Let Someone Know Where You’ll Be At All Times

Obviously, this doesn’t mean inform the world you’re heading to the bathroom, but you should let someone know whenever you’re leaving your abroad university for a long period of time. Include a list of hotels or hostels, contact numbers, flight information, and your expected return date. You should also send your international phone number and abroad address to friends and family back home in case they need to get in touch with you about anything in the U.S.

Keep in Contact

Probably one of the most important rules is to keep in contact with people and let somebody know where you are going. Nowadays it is relatively cheap to have a mobile phone and this will make it easy for people to contact you should they need to. Also, if you are sharing an apartment with someone let them know if you are going out and where - that way if anything happens someone knows where you went.

At the end of the day you want your study abroad experience to be fun and with little or no hassle and for most of the time it will be, but by making yourself aware of the hazards you can avoid any trouble and have a great time abroad!

Know What To Do In A Large-Scale Emergency

Emergencies abroad can include theft or robbery, injury and illness, natural disasters, political upheavals, and acts of terrorism. More than likely, you won’t get much of a warning before any of these occur either, which is why it’s so important to register your trip.

If anything like this happens while you’re studying abroad, the State Department sets up a special task force which is in touch 24-hours a day with the Ambassador and Foreign Service Officers in that country. If you have to get out of the country in a hurry, they’ll even charter special flights to help get you home.
 

Register with the nearest embassy or consulate.

Register with the nearest embassy or consulate through the State Department's travel registration website. Registration will make your presence and whereabouts known in case it is necessary to contact you in an emergency. In accordance with the Privacy Act, information on your welfare and whereabouts may not be released without your express authorization. Remember to leave a detailed itinerary and the numbers or copies of your passport or other citizenship documents with a friend or relative in the country where you are living. (Embassy and consulate locations can be found in the country's Consular Information Sheet.) If your family needs to reach you because of an emergency, they can pass a message to our local office and this office will contact the embassy or consulate in the country where you are traveling and pass a message from your family to you. Remember consular officers cannot cash checks, lend money or serve as your attorney. They can, however, if the need arises, assist you in obtaining emergency funds from your family, help you find an attorney, help you find medical assistance, and replace your lost or stolen passport.

If you have any other safety tips, questions, or comments please feel free to leave them below and I’ll get back to you!

Don’t forget to Like on our FacebookFollow on Twitter,!